പന്തല്ലൂർ: തേയിലയിൽ മായം ചേർക്കുന്നതുമായി ബന്ധപ്പെട്ട വിവരം നൽകുന്നവർക്ക് സമ്മാനം നല്കുമെന്ന് ടീ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സി.എസ്. ഹരിപ്രസാദ് അറിയിച്ചു. സമീപകാലത്തായി മായം ചേർത്ത തേയിലപ്പൊടിയുടെ വിൽപ്പനയും വിനിയോഗവും വർധിച്ചിരിക്കുകയാണ്. മായം ചേർക്കൽ തടയാൻ ജില്ലാ ഭരണകൂടത്തിന്റേയും ഭക്ഷ്യസുരക്ഷാവകുപ്പിന്റേയും സഹകരണത്തോടെ നടപടികൾ കർശനമാക്കി. മായം ചേർത്ത ചായപ്പൊടി ഉപയോഗിക്കുന്നതോ മായം ചേർക്കുന്നതോ കണ്ടെത്തിയാൽ 9659337133, 8903172141 (തമിഴ്‌നാട്) 8486374193 (കേരള) എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് ടീ ബോർഡ് അധികൃതർ അറിയിച്ചു.