പുളിഞ്ഞാൽ : സി.പി.എം. പനമരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ‘സാമ്രാജ്യത്വ വിരുദ്ധ സമരം അന്നും ഇന്നും’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനംചെയ്തു. ആനി ജോസഫ് അധ്യക്ഷതവഹിച്ചു. വി.കെ. സുരേഷ് ബാബു, ഡോ. എം.പി. അനിൽ, പി.എം. ഷബീറലി, കുന്നുമ്മൽ മൊയ്തീൻ, കെ. ജോണി, എം. മുരളീധരൻ, വി. മുഹമ്മദലി, ജുബൈരിയ അൻസാർ എന്നിവർ സംസാരിച്ചു.