കോറോം : സി.പി.എം. പനമരം ഏരിയാ സമ്മേളനം കോറോം ദോഹ പാലസ് ഓഡിറ്റോറിയത്തിൽ തുടങ്ങി. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി.ജെ. ആന്റണി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ, എ.എൻ. പ്രഭാകരൻ, പി.വി. സഹദേവൻ, വി.വി. ബേബി, കെ. റഫീഖ്, പി.കെ. സുരേഷ്, പി.എ. ബാബു എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം ജസ്റ്റിൻ ബേബി കൺവീനറായുള്ള പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 30-ന് വൈകീട്ട് സമാപിക്കും.