കല്പറ്റ : വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെ പ്രവർത്തനം ചൊവ്വാഴ്ച തുടങ്ങും. പൊതുവിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി പതിമൂന്നു സബ്സിഡി സാധനങ്ങൾക്കൊപ്പം ശബരി ഉത്പന്നങ്ങളുമായിട്ടാണ് സഞ്ചരിക്കുന്ന വിൽപ്പനശാലകൾ ജില്ലയിലെ വിവിധ ഗ്രാമകേന്ദ്രങ്ങളിലെത്തുക. ഉപഭോക്താക്കൾ റേഷൻകാർഡ് കൈവശം വെക്കണം.

വെള്ളമുണ്ടയിൽ ചൊവ്വാഴ്ച രാവിലെ 8.30-ന് മന്ത്രി അഹമ്മദ് ദേവർകോവിൽ മാനന്തവാടി താലൂക്കിലെ സഞ്ചരിക്കുന്ന വിൽപ്പനശാല ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു എന്നിവർ പങ്കെടുക്കും. സുൽത്താൻബത്തേയിൽ നഗരസഭാധ്യക്ഷൻ ടി.കെ. രമേശ് രാവിലെ എട്ടിന് ബത്തേരി സപ്ലൈകോ ഗോഡൗൺ പരിസരത്ത് ഫ്ളാഗ് ഓഫ് ചെയ്യും.

കല്പറ്റയിൽ രാവിലെ എട്ടിന് കല്പറ്റ സപ്ലൈകോ സൂപ്പർമാർക്കറ്റിന് സമീപം നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബും, കാവുംമന്ദം സപ്ലൈകോ സൂപ്പർ‌സ്റ്റോറിന് സമീപം തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബുവും ഉദ്ഘാടനം ചെയ്യും.

വിൽപ്പനശാല എത്തിച്ചേരുന്ന തീയതിയും സ്ഥലവും സമയവും യഥാക്രമം

മാനന്തവാടി താലൂക്ക് : 30-വെള്ളമുണ്ട (8.30), തരുവണ (10.30), പീച്ചംകോട് (12.00), നാലാംമൈൽ (രണ്ടുമണി), ദ്വാരക (മൂന്നുമണി), തോണിച്ചാൽ (അഞ്ചുമണി).

ഡിസംബർ ഒന്ന്-കൊയിലേരി (ഒമ്പതുമണി), പയ്യമ്പള്ളി (11.00), ചെറൂർ (12.30), തൃശ്ശിലേരി (2.30), ചെറ്റപ്പാലം (നാലുമണി), ജെസി (5.30)

വൈത്തിരി താലൂക്ക് : 30-തരിയോട്, എട്ടാംമൈൽ, പുളിയാർമല (ഒന്പതുമണി), കല്ലങ്കാരി, പറളിക്കുന്ന്, (11.00), മൈലാടുംകുന്ന്, മാണ്ടാട് (1.30), കാപ്പിക്കളം, കാരാപ്പുഴ (മൂന്നുമണി), കുറ്റിയാംവയൽ, തെനേരി (അഞ്ചുമണി).

കല്പറ്റ ചുഴലി, കർലാട് (ഒമ്പതുമണി), ഓടത്തോട്, കാപ്പുവയൽ (11.00)‍, കുന്നമ്പറ്റ, മൂരിക്കാപ്പ് (1.30), നെടുങ്കരണ, മൈലാടിപ്പടി (മൂന്നുമണി), നെല്ലിമാളം, മുക്കംകുന്ന്, വീട്ടിയേരി (അഞ്ചുമണി).

സുൽത്താൻബത്തേരി താലൂക്ക് : നവംബർ 30- നമ്പ്യാർകുന്ന് (ഒമ്പതുമണി), മുക്കുത്തിക്കുന്ന് (11.00), നൂൽപ്പുഴ (12.30) , ചെറുമാട് (3.30), തവനി (5.30). ഡിസംബർ ഒന്ന്-മാനിവയൽ (ഒമ്പതുമണി), മലവയൽ (11.30), പാട്ടിയമ്പം (രണ്ടുമണി), മഞ്ഞാടി (4.30), ഗോവിന്ദമൂല (ആറുമണി).