സുൽത്താൻബത്തേരി : ബത്തേരി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഫാ. മത്തായി നൂറനാൽ സഹകാരി പുരസ്കാരം മടക്കിമല സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. എം.ഡി. വെങ്കിടസുബ്രഹ്മണ്യന് സമർപ്പിച്ചു.

25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേഷ് പുരസ്കാരം നൽകി.

ബാങ്ക് പ്രസിഡന്റ് അഡ്വ. പി.സി. ഗോപിനാഥ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വി. മോഹനൻ, നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, നെന്മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, അസി. രജിസ്ട്രാർ എൻ. അജിലേഷ്, ഫാ. വർഗീസ് മണ്ട്രത്ത്, പി.സി. മോഹനൻ, സി.പി. വർഗീസ്, മംഗലശ്ശേരി മാധവൻ നായർ, ഐസക്ക് മത്തായി നൂറനാൽ തുടങ്ങിയവർ സംസാരിച്ചു. ബത്തേരി സർവീസ് സഹകരണബാങ്കിന്റെ മുൻപ്രസിഡന്റും ജില്ലയിലെ സഹകരണപ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന ഫാ. മത്തായി നൂറനാലിന്റെ സ്മരണാർഥമാണ്, ബാങ്ക് രണ്ട് വർഷംകൂടുമ്പോൾ സംസ്ഥാനത്തെ മികച്ച സഹകാരിയെ കണ്ടെത്തി പുരസ്കാരം നൽകുന്നത്.