മേപ്പാടി : ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി മേപ്പാടി, ഗോവിന്ദൻപാറ എന്നിവിടങ്ങളിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ നടത്തി. മേപ്പാടി ഗ്രാമപ്പഞ്ചായത്തംഗം ജോബിഷ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. വുഷു ദേശീയ റഫറി ഷറഫുദ്ദീൻ വുഷു അവതരിപ്പിച്ചു. ഗോവിന്ദൻപാറയിൽ ബ്ലോക്ക് പഞ്ചായത്തംഗം അരുൺദേവ് ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. ആർ.എസ്. ഹരി, എം. നയന, കെ.ആർ. സാരംഗ് എന്നിവർ സംസാരിച്ചു.