കല്പറ്റ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് കല്പറ്റ ഗവ. ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകി. എൻ.എസ്.എസ്. ദിനത്തിന്റെ ഭാഗമായാണ് പൊതിച്ചോറുനൽകിയത്. സ്കൂൾ പ്രിൻസിപ്പൽ പി.ടി. സജീവൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ടി. സിമിത, ഷാനു ജേക്കബ്, വൊളന്റിയയർമാരായ എസ്. റിസ്വാന, ജാസ്മിന ഷെറിൻ, പി. ഫർസാന, പ്രിത് വി. ശ്യാം എന്നിവർ നേതൃത്വം നൽകി.

പിണങ്ങോട് : എൻ.എസ്.എസ്. ദിനത്തിൽ സ്കൂൾ പരിസരത്തെ കുടുംബത്തിന് പിണങ്ങോട് വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വിദ്യാർഥികൾ ഉപജീവനമാർഗമായി തയ്യൽമെഷിൻ നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ താജ് മൻസൂർ, വൊളന്റിയർ ലീഡർമാരായ കെ.കെ. ഇർഫാൻ, കീർത്തന ലക്ഷ്മി എന്നിവർ ചേർന്ന് കൈമാറി. പൊഴുതന പഞ്ചായത്തംഗവും പി.ടി.എ. പ്രസിഡന്റുമായ നാസർ കാദിരി, വെങ്ങപ്പള്ളി പഞ്ചായത്തംഗം കെ.പി. അൻവർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എൻ.എസ്.എസിന്റെ 'ഉപജീവനം' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തയ്യൽ മെഷിൻ നൽകിയത്. ഫസൽ സാബിത്, മുഹമ്മദ് അസ്‌ലം, അമീന റൂദി, എൻ. അജ്മൽ സാദിഖ്, പി.കെ. ഷാഹിന എന്നിവർ സംസാരിച്ചു.