കല്പറ്റ : ഡൽഹി കർഷകസമര വാർഷിക ദിനത്തിന്റെ ഭാഗമായി നാഷണൽ പീപ്പിൾസ് ഫോറം ജില്ലാ കമ്മിറ്റി കല്പറ്റയിൽ വിജയാരവം എന്ന പേരിൽ കർഷക സദസ്സ് നടത്തി. ജില്ലയിൽ നിന്ന് ഡൽഹി കർഷക സമരത്തിൽ പങ്കെടുത്തവരെ ചടങ്ങിൽ അനുമോദിച്ചു.

കാർഷിക പുരോഗമന സമിതി കൺവീനർ ഗഫൂർ വെണ്ണിയോട് ഉദ്ഘാടനംചെയ്തു. പി. പ്രഭാകരൻ നായർ അധ്യക്ഷതവഹിച്ചു. ടി.കെ. ഉമ്മർ, എൻ.ജെ. ചാക്കോ, ഷാലു എബ്രഹാം, സൈഫുള്ള കെ. വൈത്തിരി, എം. ഷമീർ, മാടായി ലത്തീഫ്, എം. സെയ്തലവി, സി.പി. അഷ്റഫ് എന്നിവർ സംസാരിച്ചു.