തോണിച്ചാൽ : വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എടവക പഞ്ചായത്ത് കമ്മിറ്റി തോണിച്ചാൽ പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. ജാതിതിരിച്ചുള്ള കൂലിവിവേചനം അവസാനിപ്പിക്കുക, കൂലി 500 രൂപയായി വർധിപ്പിക്കുക, ജോലിസമയം ലഘൂകരിക്കുക, 200 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. പനമരം ഏരിയാപ്രസിഡന്റ് സിന്ധു ഹരികുമാർ ഉദ്ഘാടനംചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ വീരേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ. ഷറഫുന്നിസ, ലത വിജയൻ, ലിസി ജോണി, കെ.ടി. റാഫി, യൂണിയൻ പഞ്ചായത്ത് സെക്രട്ടറി നജീബ് മണ്ണാർ, സീനത്ത് ബീരാളി എന്നിവർ സംസാരിച്ചു.