പനമരം : ഗ്രാമപ്പഞ്ചായത്തിലെ സമ്പൂർണ ആദിവാസി സാക്ഷരതാ പഠിതാക്കൾക്ക് സാക്ഷരതാമിഷൻ മുഖാവരണവും സാനിറ്റൈസറും ബോധവത്കരണ പോസ്റ്ററും വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇൻസ്ട്രക്ടർമാർ വഴിയാണ് ഊരുകളിൽ മുഖാവരണം വിതരണംചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് പാറാക്കാലയിൽ, സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. സുബൈർ, വാർഡംഗങ്ങളായ ടി. അജിത, പി. കല്യാണി എന്നിവർ സംസാരിച്ചു.