സുൽത്താൻബത്തേരി : ബത്തേരി റോട്ടറി ക്ലബ്ബും മുട്ടിൽ വിവേകാനന്ദ ആശുപത്രിയും ചേർന്ന് സാംക്രമിക രോഗങ്ങൾ പടരുന്നത് തടയുന്നതിനായി ചുക്കാലിക്കുനി നായ്ക്ക കോളനിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.പി. ബിജു ഉദ്ഘാടനം ചെയ്തു.

വി. സുരേഷ്, മത്തായി ചാഴിപ്പാറ, സണ്ണി വിളക്കുന്നേൽ, കെ.കെ. തമ്പി, വി.കെ. ജനാർദനൻ, ഡോ. കെ. കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.