കല്പറ്റ : മുട്ടിൽ ചാഴിവയലിൽ കഞ്ചാവ് വിൽപ്പന നടത്തിയയാൾ പിടിയിൽ. മാണ്ടാട് ചിലമുറിക്കൽ വീട്ടിൽ പി.കെ. സിറാജ് (24) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് മൂന്ന് കിലോയോളം കഞ്ചാവ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സേനാംഗങ്ങളും മീനങ്ങാടി എസ്.ഐ. പി.സി. സജീവും സഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് സിറാജിനെ പിടികൂടിയത്.