കല്പറ്റ : ചെടികളും പൂക്കളുമായി കല്പറ്റയും അണിഞ്ഞൊരുങ്ങുന്നു. പട്ടണത്തിൽ പൂച്ചട്ടികൾ സ്ഥാപിക്കുന്ന പദ്ധതി കേരളപ്പിറവി ദിനത്തിൽ തുടങ്ങും.

ഒാവുചാലിന്റെ നവീകരണം പൂർത്തിയാവുന്ന മുറയ്ക്കാണ്‌ പൂച്ചെടികൾ ചട്ടികളിൽ സ്ഥാപിച്ച് ഉദ്യാനനഗരമാക്കി മാറ്റുക. കച്ചവടക്കാരുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. ആദ്യപടിയായി ബൈപ്പാസ് ജങ്ഷനിൽ ഭായ്സ് ഗാർഡൻ നഴ്സറിയുടെ സഹായത്തോടെ പൂച്ചട്ടികൾ സ്ഥാപിച്ചു. നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. അജിത, പോലീസ് ഇൻസ്‌പെക്ടർ പി. പ്രമോദ് കുമാർ, എ.പി. മുസ്തഫ, ഐ.സി. വർഗീസ്, എസ്. ഷൈജു തുടങ്ങിയവർ സംസാരിച്ചു.