പനമരം : പനമരം ബ്ലോക്ക് പഞ്ചായത്ത് 2020-’21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂളിൽ നിർമിച്ച ഓപ്പൺ സ്റ്റേജ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് സ്കൂളിന് അനുവദിച്ച കംപ്യൂട്ടർ അനുബന്ധ സൗകര്യങ്ങളും ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു, പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, ജില്ലാപഞ്ചായത്തംഗം ഉഷാ തമ്പി, എം.എസ്. പ്രഭാകരൻ, എസ്. മിനിസുരേന്ദ്രൻ, ബ്ലോക്ക് അഗം ലൗലി ഷാജു എന്നിവർ സംസാരിച്ചു.