കല്പറ്റ : പട്ടികജാതി വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹിക ഐക്യദാർഢ്യപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർഥികളിൽനിന്ന് പ്രോത്സാഹനസമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു.

കഴിഞ്ഞ അധ്യയനവർഷം അവസാനവർഷ മെഡിക്കൽ, എൻജിനിയറിങ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയതും പിഎച്ച്.ഡി. നേടിയതുമായ പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ജാതിസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, ഐ.ഡി. കാർഡ് എന്നിവയുടെ പകർപ്പ്, ബയോഡേറ്റ എന്നിവസഹിതം ഒക്ടോബർ ഒന്നിനുമുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസനഓഫീസുകളിൽ അപേക്ഷ നൽകണം. ഫോൺ :0493 6203824.