മേപ്പാടി : കുന്നമ്പറ്റ മൗണ്ട് വ്യൂ കോളേജിൽ ‘കോവിഡ് കാല സമൂഹവും വിദ്യാഭ്യാസവും’ വിഷയത്തിൽ സെമിനാറും സർഗാത്മക രചന മത്സരവും നടത്തി. മൗണ്ട് വ്യൂ ആർട്സ് ആൻഡ് സയൻസ് കോളേജ് ചെയർമാൻ കെ.പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. കെ.പി. അജേഷ് കുമാർ, ഓമന രമേഷ്, അരുൺ ദേവ്, സമീറ മുഹമ്മദ് റാഫി, എം. സക്കറിയ, എൻ.സി. സജിത്ത്കുമാർ എന്നിവർ സംസാരിച്ചു.