കല്പറ്റ : റോഡുനവീകരണത്തിനും സ്കൂളുകളുടെ അറ്റകുറ്റപ്രവൃത്തികൾക്കുമായി ജില്ലാ പഞ്ചായത്ത് 2.95 കോടി രൂപ അനുവദിച്ചു.

മേപ്പാടി പഞ്ചായത്തിലെ കള്ളാടി - ആനക്കാംപൊയിൽ റോഡ്, നൂൽപ്പുഴയിലെ ഓടപ്പള്ളം - വള്ളുവാടി റോഡ്, നായ്ക്കട്ടി - അടിച്ചിലാടി റോഡ്, മൂപ്പൈനാട് പഞ്ചായത്തിലെ നത്തംകുനി - മാടക്കര - പുറ്റാട് റോഡ്, മുള്ളൻകൊല്ലി പഞ്ചായത്തിലെ പ്രകാശ് നഗർ - മാവിലാംതോട് റോഡ് എന്നിവയുടെ നവീകരണത്തിനായി 20 ലക്ഷംരൂപ വീതം അനുവദിച്ചു.

പൂതാടി പഞ്ചായത്തിലെ മണൽവയൽ- അമ്പലപ്പടി റോഡ്, കേണിച്ചിറ-പൂതാടി - കോട്ടവയൽ റോഡ്, തിരുനെല്ലി പഞ്ചായത്തിലെ രണ്ടാം ഗേറ്റ് - മണ്ണുണ്ടി ചേലൂർ റോഡ്, നെന്മേനിയിലെ പാടിയേരി - കോൽക്കുഴി - കൊല്ലിവയൽ റോഡ് എന്നിവയുടെ നവീകരണത്തിന് 15 ലക്ഷംവീതവും അനുവദിച്ചു.

പൂതാടിയിലെ നായരുകവല - ചുണ്ടക്കൊല്ലി റോഡ്, തവിഞ്ഞാലിലെ കിന്റർ ഗാർഡൻ - മൈലാടി നടപ്പാത നിർമാണം, തിണ്ടുമ്മൽ - വിമലനഗർ റോഡ്, വെള്ളമുണ്ട പഞ്ചായത്തിലെ കുണ്ടറക്കൊല്ലി - പന്ത്രണ്ടാം വയൽ റോഡ്, പൊഴുതനയിലെ പന്നിയോറ - പിണങ്ങോട് യു.പി. സ്കൂൾ റോഡ്, കണിയാമ്പറ്റയിലെ ഒന്നാംമൈൽ - സിനിമാഹാൾ റോഡ്, നെന്മേനിയിലെ മുണ്ടക്കൊല്ലി

-ചീരാൽ എഫ്.സി.എച്ച്. റോഡ്, അമ്പലവയൽ പഞ്ചായത്തിലെ വട്ടത്തുവയൽ- കമ്പാളക്കൊല്ലി റോഡ് എന്നിവയുടെ നവീകരണത്തിനായി പത്തുലക്ഷം രൂപ വീതം അനുവദിച്ചു.

അതിരാറ്റുകുന്ന് ജി.എച്ച്.എസ്., മീനങ്ങാടി ജി.എച്ച്.എസ്. എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് പത്തുലക്ഷം വീതവും മേപ്പാടി ജി.എച്ച്.എസ്., വെള്ളമുണ്ട ജി.എച്ച്.എസ്., കാട്ടിക്കുളം ജി.എച്ച്.എസ്.എസ്., കാപ്പിസെറ്റ് എം.എം. ജി.എച്ച്.എസ്., വാളവയൽ ജി.എച്ച്.എസ്.എസ്., പെരിക്കല്ലൂർ ജി.എച്ച്.എസ്. എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി അഞ്ചുലക്ഷം രൂപ വീതവും അനുവദിച്ചു.

ബത്തേരി നഗരസഭയിലെ ജി.ഐ.എഫ്.ഡി. അറ്റകുറ്റപ്പണികൾക്കായി അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.