കല്പറ്റ : ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.

ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ:വെള്ളമുണ്ട സെക്‌ഷനിലെ പൊരുന്നന്നൂർ, ഏഴേരണ്ട്, മൂളിത്തോട്‌, എള്ളുമന്ദം, പടിഞ്ഞാറത്തറ സെക്‌ഷനിലെ മക്കോട്ടുകുന്ന്, കരിപ്പാലി, കൊറ്റുകുളം, പുതുശ്ശേരിക്കടവ്, പുറത്തൂട്ട്, പള്ളിത്താഴെ, ആറുവാൾ, തോട്ടോളിപ്പാടി.

അധ്യാപകനിയമനം

മേപ്പാടി : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് (മലയാളം), എച്ച്.എസ്.ടി. ഹിന്ദി, എച്ച്.എസ്.ടി. തമിഴ്, എച്ച്.എസ്.ടി. സോഷ്യൽ സയൻസ് (തമിഴ്), എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് (തമിഴ്), യു.പി.എസ്.ടി. (തമിഴ്) കൂടിക്കാഴ്ച 29-ന് 10-ന്.

മുണ്ടക്കൈ : ഗവ. എൽ.പി. സ്കൂൾ എൽ.പി.എസ്.ടി. 29-ന് 11.30-ന്. ഫോൺ: 04936236866.

കല്പറ്റ : ജി.വി.എച്ച്.എസിൽ എച്ച്.എസ്.ടി. (ഫിസിക്കൽ സയൻസ്), ഫുൾടൈം മിനിയൽ 30-ന് 10.30-ന്.

പടിഞ്ഞാറത്തറ : ഗവ. എൽ.പി. എൽ.പി.എസ്.ടി. 29-ന് 10.30-ന്. ഫോൺ: 9526926760, 9745185830.

നെടുമ്പാല : ഗവ. എൽ.പി. (ഉപ്പുപാറ) എൽ.പി.എസ്.ടി. 29-ന് രണ്ടിന് ഫോൺ: 9447637283, 9744125752.

മാണ്ടാട് : ഗവ. എൽ.പി. എൽ.പി.എസ്.ടി. 29-ന് 11 മണി.

മാനന്തവാടി : ഗവ. വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ ടീച്ചർ (ഇന്റീരിയർ ലാൻഡ്സ്കേപ്പർ), വൊക്കേഷണൻ ഇൻസ്ട്രക്ടർ (മൈക്രോ ഇറിഗേഷൻ ടെക്നിഷ്യൻ), ഓൺട്രാർപ്രണർഷിപ്പ് ഡെവലപ്മെന്റ് ടീച്ചർ 30-ന് 11-ന്.

പൈങ്ങാട്ടിരി : ഗവ. എൽ.പി. ജൂനിയർ അറബിക് 30-ന് 10-ന്.

റിപ്പൺ :ഗവ. ഹൈസ്കൂൾ ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, നാച്വറൽ സയൻസ്, മലയാളം യു.പി.എസ്.ടി. 29-ന് രണ്ടിന്. ഫോൺ: 04936280768.

അമ്പലവയൽ : ഗവ. എൽ.പി. എൽ.പി.എസ്.ടി., എഫ്.ടി.ജെ.എൽ.ടി. അറബിക് 30-ന് 10 മണിക്ക്.

പുല്പള്ളി : കാപ്പിസെറ്റ് എം.എം.ജി.എച്ച്.എസ്. ഫിസിക്കൽ സയൻസ് 29-ന് മൂന്നിന്.

മീനങ്ങാടി : കാരച്ചാൽ ഗവ. യു.പി. അധ്യാപകതസ്തിക നവംബർ ഒന്നിന് രണ്ടുമണിക്ക്. ഫോൺ: 04936249500.

നെല്ലിയമ്പം : ഗവ. എൽ.പി. ജൂനിയർ ലാംഗ്വേജ് അറബിക് ടീച്ചർ 29-ന് രണ്ടിന്.

വെള്ളമുണ്ട : ഗവ. മോഡൽ ഹയർസെക്കൻഡറി. ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്‌, കണക്ക്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 30-ന് 10-ന്.

വെള്ളാർമല :ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഫിസിക്സ്, ഇക്കണോമിക്സ്, ജ്യോഗ്രഫി, എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ജൂനിയർ അധ്യാപകർ, കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ, വൊക്കേഷണൽ ഇൻസ്ട്രക്ടർ 30-ന് 10-ന്. ഫോൺ: 9846966391.

പനമരം : ഹയർസെക്കൻഡറി പ്ലസ്ടു വിഭാഗത്തിൽ ഇംഗ്ലീഷ്. 29-ന് 11 -ന്.

പനങ്കണ്ടി : ഗവ.ഹയർസെക്കൻഡറി. ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ്, ഹിന്ദി സീനിയർ തസ്തിക, കെമിസ്ട്രി, സുവോളജി, ബോട്ടണി, കൊമേഴ്സ് ജൂനിയർ തസ്തിക. 30-ന് ഒമ്പതുമണി. ഫോൺ: 9048933224.

അച്ചൂർ : ഗവ. ഹയർസെക്കൻഡറി. ഹൈസ്‌കൂൾ വിഭാഗം എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, അറബിക്, മലയാളം 29-ന് 10.30-ന്.

തരുവണ : ഗവ. ഹയർസെക്കൻഡറി പ്ലസ്ടു വിഭാഗം ഫിസിക്‌സ്, ഇംഗ്ലീഷ്, (സീനിയർ) ബോട്ടണി, അറബി, സുവോളജി (ജൂനിയർ) 29-ന് 10- ന്.

ആറാട്ടുതറ : ഗവ. ഹയർസെക്കൻഡറി എച്ച്.എസ്.എ. ഫിസിക്കൽ സയൻസ്. 29-ന് രണ്ടുമണി.

പി.എസ്.സി. പരീക്ഷ

കല്പറ്റ : കേരള പബ്ലിക് സർവീസ് കമ്മിഷൻ 21-നു നടത്താനിരുന്ന അസിസ്റ്റന്റ് എൻജിനിയർ, ഹെഡ് ഡ്രാഫ്റ്റ്സ്‌മാൻ, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) തസ്തികകളിലേക്കുള്ള ഒ.എം.ആർ. പൊതുപരീക്ഷ 28-ന് ഉച്ചയ്ക്ക് 2.30 മുതൽ 4.15 വരെ. ജില്ലയിലെ മുൻനിശ്ചയിച്ച പരീക്ഷാ കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. ഫോൺ: 04936202539.

എൻട്രികൾ ക്ഷണിച്ചു

കല്പറ്റ : ഐ.സി.ഡി.എസ്. ദിനാചരണത്തിന്റെ ഭാഗമായി ‘അമ്മയ്ക്കും കുഞ്ഞിനും കരുതലായി അങ്കണവാടികൾ’ എന്നവിഷയത്തിൽ ചുമർ ചിത്രങ്ങൾ ചെയ്യുന്നതിന് മിനിയേച്ചർസഹിതമുള്ള എൻട്രികൾ ക്ഷണിച്ചു. മിനിയേച്ചർസഹിതം 30-ന് അഞ്ചിന് മുമ്പായി ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ്. സെൽ വയനാട്, കല്പറ്റ-673122, എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04936204833.

വിതരണക്കാരെ ആവശ്യമുണ്ട്

മാനന്തവാടി : ട്രൈബൽ പ്ലാന്റേഷൻ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ പ്രിയദർശിനി ടീ ഫാക്ടറിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന വിശ്വാസ് ഗോൾഡ് ടീ വിപണനം നടത്തുന്നതിന് കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണക്കാരെ ആവശ്യമുണ്ട്. ഫോൺ: 9605562477.

ക്രിക്കറ്റ് ടീം സെലക്‌ഷൻ

കല്പറ്റ : ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 14 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമുള്ള ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ 30-ന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ. രജിസ്റ്റർചെയ്യണം. ഫോൺ: 9847056308, 9020121400, 04936247388.

ശിശുദിന മത്സരങ്ങൾ

കല്പറ്റ : ശിശുദിനത്തിന്റെ ഭാഗമായി ശിശുക്ഷേമസമിതി എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിദ്യാർഥികൾക്ക് കഥ, കവിത, ഉപന്യാസം എന്നീ രചനാമത്സരങ്ങളും എൽ.പി., യു.പി. വിദ്യാർഥികൾക്കായി പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു. പേര്, ക്ലാസ്, വിദ്യാലയം, വാട്‌സാപ്പ് നമ്പർ, പങ്കെടുക്കുന്ന ഇനം എന്നിവസഹിതം 30-ന് നാലുമണിക്ക് മുമ്പായി രജിസ്റ്റർചെയ്യണം. മാനന്തവാടി-9446695426, ബത്തേരി-9447933267, വൈത്തിരി-8075401745.