പുല്പള്ളി : കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിയമങ്ങൾക്കുനേരെ സംയുക്ത കർഷകസമരസമിതി ‘ലഖ്‌നൗ ചലോ’ ഐക്യദാർഢ്യറാലി നടത്തി. സി.പി.എം. ഏരിയാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി.ജെ. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. ബിന്ദു പ്രകാശ്, അനിൽ സി. കുമാർ, പ്രകാശ് ഗഗാറിൻ, കെ.ജെ. പോൾ, ലിസ ജോയി, ടി.വി. അനിൽമോൻ, യു.എൻ. കുശൻ തുടങ്ങിയവർ സംസാരിച്ചു.

വെള്ളമുണ്ട : സംയുക്ത കർഷകസമിതി വെള്ളമുണ്ടയിൽ നടത്തിയ റാലിയും പൊതുയോഗവും കർഷകസംഘം ജില്ലാകമ്മിറ്റി അംഗം എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി. കല്യാണി, പി.ടി. മത്തായി, പി.സി. ബെന്നി, വി.കെ. രവീന്ദ്രൻ, മനോജ് കൂവണ, പി.എം. ഇബ്രാഹിം എന്നിവർ സംസാരിച്ചു.

വൈത്തിരി : വൈത്തിരിയിൽ റാലിയും ധർണയും എൻ.ഒ. ദേവസി ഉദ്ഘാടനം ചെയ്തു. പി.ടി. കരുണാകരൻ അധ്യക്ഷത വഹിച്ചു. സി. കുഞ്ഞമ്മദ്കുട്ടി, എം. ജനാർദനൻ, എം.വി. ബാബു, കെ.പി. രാമചന്ദ്രൻ, എസ്. ചിത്രകുമാർ എന്നിവർ സംസാരിച്ചു.