കല്പറ്റ : സമൃദ്ധി വായ്പമേളയിൽ 4927 വായ്പകളിലായി വിതരണംചെയ്തത് 294.16 കോടിരൂപ. കനറാബാങ്കും മറ്റ് ബാങ്കുകളും ചേർന്നാണ് വായ്പമേള നടത്തിയത്. ജില്ലയിലെ 20 ബാങ്കുകൾ മേളയിൽ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എസ്. പ്രേംകുമാർ, എ.കെ. ദിനേശൻ, പി. സാജിത, പി.എൽ. സുനിൽ, സുഭദ്രാ നായർ തുടങ്ങിയവർ മേളയിൽ പങ്കെടുത്തു.