സുൽത്താൻബത്തേരി : മുട്ടിൽ മരം മുറിക്കേസിൽ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരന്മാരിൽ ഒരാളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. റോജി അഗസ്റ്റിന്റെ പേരിൽ മീനങ്ങാടി പോലീസ് രജിസ്റ്റർചെയ്ത കേസിലെ ജാമ്യാപേക്ഷയാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഈ കേസിൽ മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്.

കേസിൽ റിമാൻഡിലായിരുന്ന ജോസുകുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും നേരത്തേ ജാമ്യംലഭിച്ചിരുന്നു. റോജി അഗസ്റ്റിൻ കണ്ണൂർ സെൻട്രൽ ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് ജൂലായ് 28-നാണ് ഇവർ അറസ്റ്റിലായത്.