തുടർച്ചയായി നേതാക്കൾ കൊല്ലപ്പെട്ടതോടെ ശിഥിലമായിപ്പോയ സംഘടനയ്ക്കുള്ളിൽ കടുത്ത ആശയഭിന്നതയും അസംതൃപ്തിയുമുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശരിവെക്കുന്ന വിവരങ്ങളാണ് അടുത്തിടെ പിടിയിലായ നേതാക്കളിൽനിന്ന് പോലീസിനു കിട്ടിയത്.

നേതാക്കളെ കൊന്നതിന് പ്രതികാരം ചെയ്യണമെന്ന് യുവാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും സംഘടന ശക്തമാവുംവരെ കാത്തിരിക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

ഇങ്ങനെ കാട്ടിൽ കഴിയുന്നതുകൊണ്ട് ഒരു കാര്യവുമില്ലെന്ന വികാരം യുവാക്കൾക്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഈ നിരാശ കൂടുതൽ പേരെ കീഴടങ്ങാൻ പ്രേരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.