കല്പറ്റ : മലബാർ ദേവസ്വം ബോർഡ് ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽനിന്ന് ബാങ്ക് വഴി പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് നമ്പർ, മേൽവിലാസം, ടെലിഫോൺനമ്പർ എന്നിവസഹിതം 30-നകം സെക്രട്ടറി ഹൗസ്‌ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി. ഒ., കോഴിക്കോട് 673006 എന്ന വിലാസത്തിൽ അയക്കണം. ഒക്ടോബറിൽ ലൈഫ് സർട്ടിഫിക്കറ്റ് അയച്ചവർ വീണ്ടും അയക്കേണ്ടതില്ല. ഫോൺ: 0495 2360720.