മേപ്പാടി : പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് മേപ്പാടി സംയുക്ത ഡ്രൈവേഴ്സ് യൂണിയൻ ചക്രസ്തംഭന സമരം നടത്തി. ഡീസൽ വിലവർധന പിൻവലിക്കുക, കൂട്ടിയ ഇൻഷുറൻസ് തുക പിൻവലിക്കുക, ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കുക, ക്ഷേമനിധി കുടിശ്ശിക കൊടുത്തുതീർക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

പി. കുഞ്ഞിമുഹമ്മദ് മേപ്പാടി, സി. സഹദേവൻ, പി. അബ്ദുൾ സലിം എന്നിവർ സംസാരിച്ചു.