ചെന്നലോട് : തരിയോട് ഗ്രാമപ്പഞ്ചായത്തിലെ ചെന്നലോട് പോസ്റ്റോഫീസ് കൂവക്കൽപടി റോഡ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോ‍ഡ് നിർമിച്ചത്. ബിന്ദുചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാബു പാറക്കുടി, ടി.ഡി. ജോയ്, നിഖിൽ ബെന്നി, മുബഷീർ അരക്കൻകൊല്ലി, പി.വി. അബു, കുര്യൻ ഷാൻബാഗ് എന്നിവർ സംസാരിച്ചു.