മേപ്പാടി : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം. മേപ്പാടിയിൽ ശില്പശാല സംഘടിപ്പിച്ചു. മേപ്പാടി ഇ.എം.എസ്. സ്മാരകഹാളിൽ സംഘടിപ്പിച്ച ശില്പശാല സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വി.പി. ശങ്കരൻ നമ്പ്യാർ, കെ.എം. ഫ്രാൻസിസ്, കെ.കെ. സഹദ്, സി. ഷംസുദ്ദീൻ, കെ.ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.