പനമരം : ജില്ലാ സബ് ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പനമരം ജി.എച്ച്.എസ്.എസ്. ഒന്നാംസ്ഥാനവും കുപ്പാടി ജി.എച്ച്.എസ്. രണ്ടാം സ്ഥാനവും പനങ്കണ്ടി ജി.എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ബീനാച്ചി ജി.എച്ച്.എസ് ഒന്നാം സ്ഥാനം നേടി.

പനങ്കണ്ടി ജി.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും ബത്തേരി സെയ്ന്റ് ജോസഫ് സ്കൂൾ മൂന്നാംസ്ഥാനവും നേടി. സ്പോർട്സ് കൗൺസിൽ ഒബ്സർവർ കെ.പി. വിജയി സമ്മാനങ്ങൾ നൽകി.

ചാമ്പ്യൻഷിപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്്‌ പി.എം. ആസ്യ ഉദ്ഘാടനംചെയ്തു. നെറ്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നിസാർ കമ്പ പതാക ഉയർത്തി. കെ. ശോഭ അധ്യക്ഷത വഹിച്ചു. ജി.വി. രാജാ അവാർഡ് ജേതാവ് പി.എസ്. അനിരുദ്ധനെ എൻ.സി. സാജിദ് ആദരിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ എന്നിവർ വിദ്യാർഥികളെ പരിചയപ്പെട്ടു.

ആൺകുട്ടികളുടെ വിഭാഗത്തിൽ നാലു ടീമുകളിലും പെൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ചു ടീമുകളിലുമായി നൂറോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.