മുട്ടിൽ : സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കുനേരെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തണമെന്ന് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ വിചാരവേദി ജില്ലാ സംഗമം ആവശ്യപ്പെട്ടു.

ടി. സിദ്ദിഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ. അൻവർ സ്വലാഹി അധ്യക്ഷത വഹിച്ചു. ടി.കെ. അഷ്‌റഫ്‌, ഹംസ മദീനി, ഷബീബ് മഞ്ചേരി, കെ.വി. ഇബ്രാഹിം, ഇക്ബാൽ കല്പറ്റ എന്നിവർ സംസാരിച്ചു.