മുട്ടിൽ : കുട്ടമംഗലം ഗ്രാമിക വായനശാല ‘ലൈബ്രറി കൗൺസിൽ ഒക്ടോബർ സ്മരണ’കളുടെ ഭാഗമായി ചർച്ചാവേദി സംഘടിപ്പിച്ചു. ‘വിദ്യാഭ്യാസത്തിന്റെ കേരളീയ പാഠങ്ങൾ’ എന്ന വിഷയത്തിലാണ് ചർച്ച സംഘടിപ്പിച്ചത്. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ് ഉദ്ഘാടനം ചെയ്തു. എൻ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. പി.സി. രാമൻകുട്ടി, ഷാനവാസ് ഓണാട്ട്, ഇ. മുസ്തഫ, എൻ.സി. സാജിദ്, കെ.കെ. സലീം, എം. അബ്ദുള്ള, വി.പി. അഷ്റഫ്, സി. സുനീറ എന്നിവർ സംസാരിച്ചു.