കല്പറ്റ : ദേശീയ ഭക്ഷ്യഭദ്രതാ കമ്മിഷൻ ജനപ്രതിനിധികൾക്കായി നടത്തുന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമായി 29-രാവിലെ 10 മുതൽ ഒന്നുവരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ശില്പശാല സംഘടിപ്പിക്കും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ സാമൂഹ്യനീതി ഓഫീസർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, വിദ്യാഭ്യാസവകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായാണ് ശില്പശാല.
സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.30-ന് റേഷൻ വിതരണം, റേഷൻകാർഡ്, സ്കൂൾ-അങ്കണവാടി ഉച്ചഭക്ഷണവിതരണ പദ്ധതി, പട്ടികവർഗ മേഖലയിലെ ഭക്ഷ്യഭദ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച പരാതികളിൽ പരാതിപരിഹാര അദാലത്തും നടത്തും.
പരാതി നൽകാനായി പ്രത്യേക ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. മുൻഗണനാ വിഭാഗത്തിലേക്ക് കാർഡുകൾ മാറ്റാനുള്ള അപേക്ഷ അദാലത്തിൽ പരിഗണിക്കില്ല.
ഇതിനായി അപേക്ഷ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ നൽകണം.