കല്പറ്റ : വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് സാമൂഹികവനവത്കരണ വിജ്ഞാനവ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈനായി നടത്തിയ പരിസ്ഥിതി പ്രശ്നോത്തരിയിലെ വിജയികളെ പ്രഖ്യാപിച്ചു.

വിഭാഗം, ആദ്യ മൂന്ന് സ്ഥാനക്കാർ എന്ന ക്രമത്തിൽ

എൽ.പി. വിഭാഗം : സ്വാതി ദർശ് (മാനന്തവാടി ലിറ്റിൽ ഫ്ളവർ യു.പി. സ്കൂൾ), സി.ബി. വൈഗ (മൂലങ്കാവ് ജി.എച്ച്.എസ്.എസ്.), ബ്ലസ്സിൻ എൽദോ (മൂലങ്കാവ് ജി.എച്ച്.എസ്.എസ്).

യു.പി. വിഭാഗം : എസ്. നിരഞ്ജൻ (മാനന്തവാടി ജി.യു.പി.എസ്.), പി.എം. അയന (തോൽപ്പെട്ടി ജി.എച്ച്.എസ്.), എം. ശിവദർശ് (മാനന്തവാടി ജി.യു.പി.എസ്.).

ഹൈസ്‌കൂൾ വിഭാഗം :കെ.കെ. ലുബ്ന (ആനപ്പാറ ജി.എച്ച്.എസ്.എസ്.), അഭിരാം എ. കൃഷ്ണ (തൃശ്ശിലേരി ജി.എച്ച്.എസ്.എസ്.), ശ്രീലക്ഷ്മി സുരേഷ് (വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ്.).