പോരൂർ : മുതിരേരി ശിവക്ഷേത്രത്തിൽ പുത്തരി ഉത്സവം ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ ഗണപതിഹോമം, കതിർവരവ് ചടങ്ങ് എന്നിവ നടക്കും. ക്ഷേത്രം മൂപ്പൻ മാണി കരുമത്തിൽ കൊണ്ടുവരുന്ന നെൽക്കതിർ മേൽശാന്തി പുത്തൻമഠം സുരേന്ദ്രൻനമ്പൂതിരി സ്വീകരിച്ച് പൂജകൾക്കുശേഷം ഭക്തർക്ക് വിതരണംചെയ്യും. തുടർന്ന് അന്നദാനം വഴിപാട്, വിശേഷാൽപൂജകൾ എന്നിവയുണ്ടാവുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.