സുൽത്താൻബത്തേരി : തലശ്ശേരി-മൈസൂരു റെയിൽപ്പാതയ്ക്കായുള്ള ഹെലിബോൺ ജ്യോഗ്രഫിക്കൽ മാപ്പിങ്ങിനുള്ള സർവേ തുടങ്ങി. ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സെയ്ന്റ് മേരീസ് കോളേജ് മൈതാനത്തോട് ചേർന്നുള്ള ഹെലിപ്പാഡിൽനിന്നും സർവേസംഘം പുറപ്പെട്ടത്. വയനാടിന്റെ പ്രദേശങ്ങളിലൂടെയുള്ള സർവേയാണ് ഇപ്പോൾ നടത്തുന്നത്. കാലാവസ്ഥ അനുകൂലമായാൽ രണ്ട് ദിവസത്തിനുള്ളിൽ ജില്ലയിലെ സർവേ പൂർത്തിയാക്കി, സംഘം തലശ്ശേരിയിലേക്ക് പോകും.

കൊങ്കൺ റെയിൽവേ കോർപ്പറേഷനുവേണ്ടി ഹൈദരാബാദ് ആസ്ഥാനമായ നാഷണൽ ജ്യോഗ്രഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എസ്.ഐ.ആർ.എൻ.ജി.ആർ.ഐ.) ആണ് സർവേ നടത്തുന്നത്. റെയിൽപ്പാതയുടെ അലൈൻമെന്റ് നിശ്ചയിച്ചഭാഗങ്ങളിലൂടെ ഹെലികോപ്റ്ററിൽ സഞ്ചരിച്ച് ഇലക്‌ട്രോമാഗ്നറ്റിക് ഇൻസ്ട്രുമെന്റ് ഉപയോഗിച്ചാണ് സർവേ നടത്തുന്നത്.