കാലിത്തീറ്റയ്ക്ക് വില കൂടുന്നു
കാലിത്തീറ്റ ഉത്പന്നങ്ങളുടെ വില കൂടുന്നത് ഞങ്ങളെ പോലെയുള്ള ചെറുകിട ക്ഷീരകർഷകർക്ക് താങ്ങാൻ പറ്റുന്നില്ല. കാലിത്തീറ്റയുടെ വില കൂടുന്നതിനനുസരിച്ച് പാലിന് വില കിട്ടുന്നില്ല. വലിയ ഫാം നടത്തികൊണ്ടു പോകാൻ ഇന്നത്തെ കാലത്ത് പറ്റുമായിരിക്കും. ഞങ്ങൾക്ക് ഉത്പാദനം അത്രയധികമില്ലല്ലോ. ഈ പ്രദേശത്താണെങ്കിൽ വന്യമൃഗശല്യം കാരണം തീറ്റപ്പുൽ കൃഷിപോലും ചെയ്യാൻ പറ്റുന്നില്ല.
തോമസ് നൈനാൻ ആലുംമൂട്ടിൽ, കാട്ടിക്കുളം