മാനന്തവാടി : വള്ളിയൂർക്കാവ് ഭഗവതിക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. ക്ഷേത്രംമൂപ്പൻ രാഘവൻ ശേഖരിച്ച് മേലെക്ഷേത്രത്തിൽ എത്തിച്ച നെൽക്കതിർ കുത്തുവിളക്ക്, വാദ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രംമേൽശാന്തി ശ്രീജേഷ് നമ്പൂതിരി നമസ്കാര മണ്ഡപത്തിലേക്ക്‌ എഴുന്നള്ളിച്ചു. ശേഷം കതിർപൂജ, വിശേഷാൽപൂജകൾ എന്നിവ നടത്തി ഭക്തജനങ്ങൾക്ക് നെൽക്കതിരുകൾ വിതരണംചെയ്തു. ക്ഷേത്രം ഭരണസമിതി അംഗങ്ങളായ ഏച്ചോം ഗോപി, ടി.കെ. അനിൽകുമാർ, ഇ.പി. മോഹൻദാസ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി.വി. ഗിരീഷ് കുമാർ, ഇ.എം. ശ്രീധരൻ, കമ്മന മോഹനൻ, ഡോ. കെ. വിജയകൃഷ്ണൻ, പി.വി. സുരേന്ദ്രൻ, പുഷ്പ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.