മാനന്തവാടി : ഇന്ധനവില വർധനയ്ക്കെതിരേ കേരളാ കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ആന്റണി ഉദ്ഘാടനം ചെയ്തു. റബ്ബറിന് തറ വിലയായി 250 രൂപ ഉടൻ പ്രഖ്യാപിക്കുക, വയനാടിന്റെ സമഗ്രവികസനത്തിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഉടൻ അനുവദിക്കുക, മാനന്തവാടി മെഡിക്കൽ കോളേജിൽ ഈ വർഷം തന്നെ എം.ബി.ബി.എസ്. കോഴ്‌സ് തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. മാത്യൂസ് പുതുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജോസ് തലച്ചിറ, ജോർജ് വാതുപറമ്പിൽ, പി.ജെ. സജീവൻ, ജീനിഷ് എളമ്പാശ്ശേരി എന്നിവർ സംസാരിച്ചു.

കല്പറ്റ : ഇന്ധനവില വർധനയ്ക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കുമെതിരേ കേരള കോൺഗ്രസ് കല്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ധർണ നടത്തി. കല്പറ്റ ഹെഡ് പോസ്റ്റോഫീസിന്‌ മുന്നിൽ ജില്ലാ പ്രസിഡന്റ് പി. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. ഡി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു.

സുൽത്താൻബത്തേരി : ഇന്ധന, പാചകവാതക വില വർധനയ്ക്കെതിരേ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ധർണ പ്രസിഡന്റ് കെ.എ. വർഗീസ് ഉദ്ഘാടനം ചെയ്തു.

സ്റ്റീഫൻ സാജു അധ്യക്ഷത വഹിച്ചു. വർഗീസ് മാപ്പനാത്ത്, ഇ.പി. വിൻസന്റ്, ജോസ് അഴകുളത്ത്, ആഷിക് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.