കല്പറ്റ : എ.കെ.ടി.എ. പുതുതായി തുടങ്ങിയ സാന്ത്വനപദ്ധതിയിൽ അംഗങ്ങളായവർക്ക് 2021-ലെ വിവിധ ആനുകൂല്യങ്ങൾ വ്യാഴാഴ്ച വിതരണംചെയ്യും. വിവാഹം, വിദ്യാഭ്യാസം, മരണാനന്തരം, അവകാശി മരണം, ചികിത്സാസഹായം എന്നിവയ്ക്ക് രണ്ടുലക്ഷംരൂപവരെയാണ് ആനുകൂല്യം ലഭിക്കുക. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കല്പറ്റ എ.കെ.ടി.എ. ഭവനിൽ നടക്കുന്ന വിതരണം സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ.കെ. ബേബി ഉദ്ഘാടനംചെയ്യും.