കല്പറ്റ : റവന്യൂ പട്ടയഭൂമിയിലെ മരംകൊള്ളയിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. കളക്ടറേറ്റ് ധർണ നടത്തി. സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരുക, പാവപ്പെട്ട ആദിവാസികളുടെ പേരിലുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം എൻ. ഹംസ വാര്യാട് ഉദ്ഘാടനംചെയ്തു. കെ.പി. സുബൈർ, നൗഷാദ് റിപ്പൺ, റസാഖ് മുട്ടിൽ സംസാരിച്ചു.