ഊട്ടി : ഊട്ടി സസ്യോദ്യാനത്തിൽ ഇനിമുതൽ പ്രഭാത, സായാഹ്ന സവാരി ചെയ്യണമെങ്കിൽ പണം നൽകണം.

സവാരിക്കാരിൽ നിന്നും മാസം തോറും നിശ്ചിത തുക ഈടാക്കാൻ ഹോർട്ടികൾച്ചർ വിഭാഗം തീരുമാനിക്കുകയായിരുന്നു.

ഒരാൾക്ക് മാസംതോറും 200 രൂപ എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക്ഡൗൺ ആയതിനാൽ ഇപ്പോൾ സസ്യോദ്യാനം അടഞ്ഞുകിടക്കുകയാണ്. ഉദ്യാനം തുറന്നാൽ ഫീസ് ഈടാക്കാനാണ് തീരുമാനം.