സുൽത്താൻബത്തേരി : ഡൽഹിയിലെ കർഷകസമരത്തിന് ഏഴുമാസം തികയുന്ന ജൂൺ 26-ന് വയനാട് ജില്ലാ കർഷക പ്രതിരോധസമിതി ഓൺലൈൻ ഐക്യദാർഢ്യ കൺവെൻഷൻ സംഘടിപ്പിക്കും. പരിസ്ഥിതി പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായാണ് കൺവെൻഷൻ.