മേപ്പാടി : മാനന്തവാടി, മേപ്പാടി ഗവ. പോളിടെക്നിക് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ ശനിയാഴ്ച.

എൻജിനിയറിങ് കംപ്യൂട്ടർ ഹാർഡ്‌വേർ എൻജിനിയറിങ്, ഇലക്‌ട്രോണിക് എൻജിനിയറിങ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. സ്ട്രീം ഒന്നിൽ 35,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാ അപേക്ഷകർക്കും പനമരത്തുള്ള മാനന്തവാടി പോളിടെക്നിക് കോളേജിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.

പനമരത്തെ കോളേജ് ഓഫീസിൽ ഹാജരായി രജിസ്ട്രേഷൻ നടത്തി താഴെ പറയുന്ന സമയക്രമത്തിലാണ് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കേണ്ടത്.

റാങ്ക് നമ്പർ 35,001 മുതൽ 50,000 വരെ-എട്ടുമുതൽ 10 വരെ, റാങ്ക് നമ്പർ 50,001 മുതൽ 60,000 വരെ-10 മുതൽ 11 വരെ, റാങ്ക് നമ്പർ 60,001 മുതൽ അവസാനറാങ്ക് വരെ-11.30 മുതൽ 12.30 വരെ (സീറ്റുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ മാത്രം).

ഫോൺ: 7907592646, 6282935754, 9447215292 (മേപ്പാടി), 8921171201, 9400441764, 9496939969 (മാനന്തവാടി).