സുൽത്താൻബത്തേരി : സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താഴെത്തട്ടിൽ യൂണിറ്റ് കമ്മിറ്റികൾ രൂപവത്കരിക്കാൻ കോൺഗ്രസ് ബത്തേരി ബ്ലോക്ക് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.

എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു.

ഡി.സി.സി. പ്രസിഡന്റ്് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., കെ.കെ. അബ്രാഹാം, കെ.എൽ. പൗലോസ്, സി.പി. വർഗീസ്, എൻ.എം. വിജയൻ, എടക്കൽ മോഹനൻ, ഡി.പി. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.