മാനന്തവാടി : എം.എസ്. ആതിരയുടെ കവിതാ സമാഹാരം ‘സമം’ കവി വീരാൻകുട്ടി പ്രകാശനം ചെയ്തു. യുവകവി വിമീഷ് മണിയൂർ ഏറ്റുവാങ്ങി. രാജേഷ് മഠത്തിൽ അധ്യക്ഷതവഹിച്ചു.

അനിൽ കുറ്റിച്ചിറ, കവി സാദിർ തലപ്പുഴ, കെ. റഷീദ്, കെ. അനൂപ് കുമാർ, എ.കെ. സുമേഷ് തുടങ്ങിയവർ സംസാരിച്ചു.