കൊടിമരവും കൊടിയും ദീപശിഖയുമെത്തി

പന്തല്ലൂർ : സി.പി.എം. നീലഗിരി ജില്ലാ സമ്മേളനം ശനിയാഴ്ച പന്തല്ലൂരിൽ തുടങ്ങും. പാരിഷ്ഹാളിൽ തയ്യാറാക്കിയ വി.ടി. ആർ- തമിഴ്‌മണിനഗറിലാണ് രണ്ടുദിവസത്തെ സമ്മേളനം. മുതിർന്ന നേതാവ് വി.വി. ഗിരി പതാക ഉയർത്തും. സമ്മേളനത്തിന് മുന്നോടിയായി പന്തല്ലൂർ ജി. സുരേഷ് സ്മാരകത്തിൽനിന്ന് പുറപ്പെട്ട കൊടിമരവും ഉപ്പട്ടി കെ. വേലായുധൻ സ്മാരകത്തിൽനിന്നും ദേവാല കുഞ്ഞപ്പസ്മാരകത്തിൽനിന്നും ചുവപ്പ് വൊളന്റിയർമാരുടെ അകമ്പടിയോടെ പുറപ്പെട്ട കൊടിയും കയറും സമ്മേളനനഗരിയിൽ വെള്ളിയാഴ്ച വൈകീട്ട് എത്തിച്ചേർന്നു. എരുമാട് പി. തമിഴ്മണി സ്മാരകത്തിൽ നിന്നും അമ്പലമൂല വി.ടി. രവീന്ദ്രൻ സ്മാരകത്തിൽ നിന്നും കോത്തഗിരിയിലെ ടി. ഗാന്ധി സ്മാരകത്തിൽ നിന്നും കുന്നൂരിലെ കെ. തങ്കവേലു സ്മാരകത്തിൽ നിന്നും പുറപ്പെട്ട ദീപശിഖകളും സമ്മേളന നഗരിയിൽ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. ശനിയാഴ്ച രാവിലെ പത്തുമണിക്ക് തുടങ്ങുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ. ഗുണശേഖരൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ ആർ. ഭദ്രി, ഡി. രവീന്ദ്രൻ, വി.എ. ഭാസ്കരൻ, എൻ. വാസു, വി.എ. യോഹന്നാൻ, കെ. രാജൻ എന്നിവർ സംസാരിക്കും.