കല്പറ്റ : മുട്ടിൽ മരംമുറിയുടെ പേരിൽ നിരപരാധികളായ ജീവനക്കാരെ ശിക്ഷിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ് ജില്ലാ പ്രവർത്തക യോഗം.

ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായിട്ടുള്ള ഉത്തരവുകളുടെ മറപറ്റിയാണ് സംരക്ഷിത വൃക്ഷങ്ങൾ വ്യാപകമായി മുറിച്ചുനീക്കിയത്. താഴെത്തട്ടിലുള്ള ജീവനക്കാരുടെ തലയിൽ കുറ്റം അടിച്ചേൽപ്പിച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് ഉന്നതതലത്തിൽ നടക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

സംസ്ഥാന സമിതിയംഗം എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. ബ്രിജേഷ്, കെ.എൻ. നിധീഷ്, കെ. ഗോപാലകൃഷ്ണൻ, വി.കെ. ഭാസ്കരൻ, എം. അമൃത് രാജ്, കെ. ഗോപികൃഷ്ണൻ, എം. ജയരാജൻ, എം.ആർ. സുധി തുടങ്ങിയവർ സംസാരിച്ചു.