അമ്പലവയൽ : വയനാട് കൃഷിവിജ്ഞാനകേന്ദ്രം തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി വിഭാഗങ്ങൾക്ക് മുട്ടക്കോഴികളെ നൽകി. ആദിവാസിഗ്രാമം ദത്തെടുക്കൽ പരിപാടിയുടെ ഭാഗമായാണ് കുടുംബശ്രീയുടെ ആദിവാസി സമഗ്രവികസന പദ്ധതിയിലെ ജെ.എൽ.ജി. അംഗങ്ങൾക്ക് മുട്ടക്കോഴികളെ നൽകിയത്.

നാഷണൽ സീഡ് കോർപ്പറേഷൻ, കാർഷിക സർവകലാശാലയുടെ ഗവേഷണവിഭാഗം എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിവിജ്ഞാനകേന്ദ്രം നാലു ലക്ഷത്തോളം രൂപയുടെ ഉത്പാദനോപാധികളാണ് നൽകിയത്.

ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേരള കാർഷികസർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. വിജ്ഞാന വ്യാപനകേന്ദ്രം ഡയറക്ടർ ഡോ. ജിജു പി. അലക്സ് പദ്ധതി വിശദീകരിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, ഡോ. മധു സുബ്രഹ്മണ്യൻ, ഡോ. റോയ് സ്റ്റീഫൻ, ഡോ. കെ. അജിത് കുമാർ, ഡോ. അലൻ തോമസ്, ഡോ. ദീപാ സുരേന്ദ്രൻ, പി. സാജിത തുടങ്ങിയവർ സംസാരിച്ചു.