കല്പറ്റ : ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ആരാധനാലയങ്ങളുടെ വിഷയത്തിൽമാത്രം മൗനം പാലിക്കുന്ന സംസ്ഥാനസർക്കാരിന്റെ നിലപാട് ഖേദകരവും അപലപനീയവുമാണെന്ന് ജില്ലാ മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി. സമസ്തകേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.പി.എ. കരീം അധ്യക്ഷതവഹിച്ചു. മുഹ്യുദ്ദീൻകുട്ടി യമാനി, പോക്കർ ഫാറൂഖി, കെ.എസ്. മുഹമ്മദ്, എം.എ. മുഹമ്മദ് ജമാൽ, പി.പി. മുഹമ്മദ്, കെ.പി. യൂസുഫ് ഹാജി എന്നിവർ സംസാരിച്ചു.