പുല്പള്ളി : ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുക്കപ്പെട്ട 100 കുടുംബങ്ങൾക്ക് ഗംഗാ ബോണ്ടം തെങ്ങിൻതൈകൾ സൗജന്യമായി നൽകി. ഡോ. എ. ഗോകുൽ ദേവ് ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് കെ.എ. സ്കറിയ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പി.എ. സജി, എൻ.പി. ജോർജ്, പി.കെ. ജോൺ, എം.എസ്. സോജീഷ്, എം.കെ. റാണി, ഷീബാ കോര, ശ്രീലതാ സുകുമാരൻ, സെക്രട്ടറി എസ്. സുസ്മിത തുടങ്ങിയവർ പങ്കെടുത്തു.