കല്പറ്റ : വയനാട്ടിൽ പരീക്ഷാകേന്ദ്രം തുടങ്ങണമെന്നാവശ്യപ്പെട്ട് ടി. സിദ്ദിഖ് എം.എൽ.എ. ഡൽഹി ഒക്‌ലയിലെ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ആസ്ഥാനത്തെത്തി നിവേദനം നൽകി.

ജില്ലയുടെ അവസ്ഥ കണക്കിലെടുത്ത് പ്രധാന മത്സരപരീക്ഷയായ നീറ്റ് പരീക്ഷയുടെ കേന്ദ്രങ്ങൾ ജില്ലയിൽ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി എം.എൽ.എ. പറഞ്ഞു.

ജില്ലയിൽ പരീക്ഷാകേന്ദ്രം തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ സതീഷ് ഗുപ്ത ഉറപ്പുനൽകിയതായും എം.എൽ.എ. പറഞ്ഞു.