മാനന്തവാടി : വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ ദിനേശ് ബീഡി വിൽപ്പന തടയുന്നതിനായി വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് കേരള ദിനേശ് ബീഡി ചെയർമാൻ എം.കെ. ദിനേശ്ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അമ്പലവയലിലെ സ്റ്റേഷനറിയിൽനിന്ന് വ്യാജ ദിനേശ്ബീഡി ശേഖരംപിടികൂടിയിരുന്നു. പോലീസിന്റെ സഹായത്തോടെയാണ് ദിനേശ് ബീഡി സ്ക്വാഡ് അംഗങ്ങൾ പരിശോധന നടത്തിയത്. വ്യാജബീഡി വിൽപ്പനയിലൂടെ ദിനേശ് ബീഡിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെ വഞ്ചിക്കുകയും സാധാരണക്കാരായ ഉപഭോക്താക്കളെ കബളിപ്പിക്കുകമാണ് ചെയ്യുന്നത്. സെക്രട്ടറി കെ. പ്രഭാകരനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.